jeelani
ജീലാനി ദിനത്തോടനുബന്ധിച്ചു കിഴക്കേ ദേശം ജീലാനി ശരീഫിൽ നാഇബെ ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ സന്ദേശം നൽകുന്നു

നെടുമ്പാശേരി: പ്രവാചക തിരുമേനിക്ക് ശേഷം ഇസ്ലാമിക ലോകം ഏറ്റവും സ്മരിക്കപ്പെടുന്ന ആത്മീയ ജ്യോതിസ് ഗൗസുൽ അഹ്‌ളം ശൈഖ് മൂഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ ആസ്ഥാനമായ ബാഗ്ദാദാണ് ആധുനിക ഇസ്ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമെന്ന് ജീലാനി സ്റ്റഡി സെന്റർ ദേശീയ അദ്ധ്യക്ഷൻ നാഇബെ ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ അഭിപ്രായപ്പെട്ടു.

ജീലാനി ദിനത്തോടനുബന്ധിച്ചു കിഴക്കേ ദേശം ജീലാനി ശരീഫിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പഠിച്ചത് പാടുന്ന തത്തകളെ പോലെ ബാഹ്യ കർമങ്ങൾ മാത്രം ചെയ്ത് ജീവിതം ഹോമിച്ചിരുന്ന സമൂഹത്തിന് ആത്മീയതയുടെ വെള്ളി വെളിച്ചം പകരുകയായിരുന്നു. അവരുടെ മനസും ശരീരവും ആത്മാവും സുഗന്ധപൂരിതമാക്കി മനുഷ്യത്വമുള്ള ഒരു സമൂഹത്തെ ലോകത്തിന് സമർപ്പിച്ച മഹാ മനീഷിയാണ് ശൈഖ് ജീലാനി തങ്ങൾ. അതിന്റെ തനിയാവർത്തനമാണ് ഖുതുബുസ്സമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ജീലാനി ശരീഫ് ആസ്ഥാനമാക്കി നിർവഹിച്ചതെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ അനുസ്മരിച്ചു.