അങ്കമാലി:യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൂർണമായും മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കുമെന്ന് ബെന്നി ബഹനാൻ എം.പി പ്രസ്താവിച്ചു. അങ്കമാലി നഗരസഭാ യു.ഡി.എഫ് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയുടെ വികസനത്തിന് ചെറുകിട ജലസേചന പദ്ധതികളും, കാർഷികോത്പന്ന സംഭരണ വിതരണ കേന്ദ്രങ്ങളും ആരംഭിക്കുമെന്നും റോജി എം ജോൺ എം.എൽ.എ അറിയിച്ചു. യു.ഡി.എഫ് നഗരസഭാ തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽഎ പി.ജെ.ജോയ്, ഡി.സി.സി ഭാരവാഹികളായ കെ പി ബേബി, പി വി സജീവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ .എസ്.ഷാജി, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ബൈജു മേനാച്ചേരി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അൽഫോൻസാ ഡേവിസ് എന്നിവർ സംസാരിച്ചു.