തൃപ്പൂണിത്തുറ: മിനി ബൈപാസിനോട് ചേർന്നുള്ള ചതുപ്പ് മാലിന്യനിക്ഷേപ കേന്ദ്രമായിട്ടും അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തം. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലെയും വീടുകളിലെയും കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളുമാണ് ഇവിടെ ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നത്. ചതുപ്പിനോട് ചേർന്നുള്ള തണ്ണീർത്തടങ്ങൾ പലതും നികത്തിയനിലയിലാണ്. നേരത്തെ വില്ലേജ് അധികാരികൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് പരിസര വാസികൾ പറയുന്നു.