കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി ) തീരുമാനിച്ചു. യു.ഡി.എഫിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വാർഡുകൾ, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ ഉൾപ്പെടെ 118 സീറ്റുകളിൽ കെ.കെ.എൻ.ടി.സി അംഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകിയ കോൺഗ്രസിനെ യോഗം അഭിനന്ദിച്ചു. സംസ്ഥാന നിർവഹക സമിതി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഓൺലൈനിൽ ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എൽ. മൈക്കിൾ, പി.വി. കുഞ്ഞിരാമൻ, ജോസ് കപ്പിത്താൻപറമ്പിൽ, സലോമി ജോസഫ്, കെ.ഡി. ഫെലിക്‌സ്, സാംസൺ അറക്കൽ, ജെസി ഡേവിസ്, എം.എം. രാജു, കെ. വിജയൻ, വേണുഗോപാലൻ, കെ. കുഞ്ഞമ്പു, ജോർജ് പൂച്ചാലിൽ, വക്കച്ചൻ തുരുത്തിയിൽ, തോമസ്, പി. സജീവ്, കെ. ഗോപാലൻ, ജോൺസൻ പുന്നമൂട്ടിൽ, ടി.പി ചന്ദ്രൻ, അത്താഴമംഗലം വിദ്യാധരൻ, ടി. ശശി, കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.