salim-v
എൽ.ഡി.എഫ് ആലുവ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൽ.ഡി.എഫ് ആലുവ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ആലുവ ലോക്കൽ സെക്രട്ടറി പി.എ. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി. നവകുമാർ, കെ.എം. കുഞ്ഞുമോൻ, പോൾ വർഗീസ് , കെ.എ. ഷാജി, പി.എം. സഹീർ എന്നിവർ പ്രസംഗിച്ചു. പി.എ. അബ്ദുൽകരീം ചെയർമാനും പോൾ വർഗീസ് കൺവീനറുമായുള്ള മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.