മൂവാറ്റുപുഴ: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർമാരുടേയും , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടേയും ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടേയും യോഗം നാളെ (വെള്ളി)രാവിലെ 11ന് പാമ്പാക്കുട ബ്ലോക്ക് പ‌ഞ്ചായത്തിൽ വച്ച് ചേരും. അന്നേ ദിവസം സ്ഥാനാർത്ഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ നിയമനവും ഉണ്ടായിരിക്കുന്നതാണ് . തിരിച്ചറിയൽ കാർഡ് ആവശ്യമുള്ള സ്ഥാനാർത്ഥികൾ 2 പാസ് സ്പോർട്ട് സൈസ് ഫോട്ടോയുമായി വരേണ്ടതാണെന്നും വരണാധികാരി അറിയിച്ചു.