ആലുവ: നഗരസഭ 14 -ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാസിൽ ഹുസൈന് ബൈക്കിൽ നിന്നും വീണ് പരിക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചെമ്പകശേരി കവലയിൽ വച്ച് ഫാസിൽ ഹുസൈൻ ഓടിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. ഇടത് കൈയുടെ എല്ലിന് നേരിയ പൊട്ടലുണ്ട്. സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.