പറവൂർ: യു.ഡി.എഫ് ഏഴിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, നേതാക്കളായ കെ.എ. അഗസ്റ്റിൻ, പി.സി. രഞ്ജിത്ത്, ഷാരോൺ പനയ്ക്കൽ, സി.എം. രാജഗോപാൽ, എൻ.എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.എ. നസീർ (ചെയർമാൻ) വി.കെ. സജീവ് (കൺവീനർ) തങ്കച്ചൻ കല്ലറക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന അമ്പത്തിയൊന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.