കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിനുള്ള പരീക്ഷ 27, 28, 29 തീയതികളിൽ നടക്കും. കോട്ടയം സി.എം.എസ്. കോളേജാണ് പരീക്ഷാകേന്ദ്രം. ഹാൾടിക്കറ്റ് 29ന് രാവിലെ ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. അറബിക്, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ, ഫിസിക്‌സ്, സൈക്കോളജി, സംസ്‌കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ടൂറിസം സ്റ്റഡീസ്, സുവോളജി എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ 27ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. ഇംഗ്ലീഷ്, എൻവയൺമെന്റൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലോ, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ 28ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. ബയോസയൻസ്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ 29ന് രാവിലെ 10 മുതൽ ഒന്നു വരെ നടക്കും. പരീക്ഷയെഴുതുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വിശദവിവരം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04812732947.