കൊച്ചി: ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഡിസംബർ 31 നു മുമ്പ് സുരക്ഷാ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ നിർദേശം നൽകി. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികളും മോക്ഡ്രിഡ്രില്ലുകളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ സുരക്ഷാ പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.ടി.ഒ , ഫയർഫോഴ്‌സ്, പൊലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും ഡി.ഇ.ഒ മാർ, എ.ഇ.ഒ മാർ, അഞ്ജലി പരമേശ്വരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.