കിഴക്കമ്പലം: പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് റോഡ് സെക്ഷന്റെ കീഴിലുള്ള ഇടപ്പിള്ളി മൂവാ​റ്റുപുഴ റോഡിൽ കിഴക്കമ്പലം മുതൽ പൂക്കാട്ടുപടി വരെയുള്ള ഭാഗത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിംഗ് ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കിഴക്കമ്പലത്തു നിന്നും പൂക്കാട്ടുപടിയിലേയ്ക്കു വരുന്ന വാഹനങ്ങൾ താമരച്ചാൽ ബൈപ്പാസ് ആശാൻപടി വഴി പൂക്കാട്ടുപടിയിലേയ്ക്കും തിരിച്ചും ഇതേ റൂട്ടിലൂടെ പോകണമെന്ന് പുത്തൻകുരിശ് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്​റ്റന്റ് എൻജിനി​യർ അറിയിച്ചു.