കാലടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലയാറ്റൂർ - നീലീശ്വരം യൂണിറ്റ് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബ്ലോക്ക് ജോ- സെക്രട്ടറി പി.കെ.വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. ഗോപാലൻ അദ്ധ്യക്ഷനായി.പി.ഡി.ദേവസി, സി.വൈ.ബേബി, ജോസഫ്, എ.കെ.സുഗതൻ എന്നിവർ പങ്കെടുത്തു.