കിഴക്കമ്പലം: കിഴക്കമ്പലത്തെ ആറ് ജനറൽ വാർഡിൽ വനിതകളെ പുരുഷന്മാരോട് പോരാടാൻ ട്വന്റി20 രംഗത്തിറക്കി. മലയിടംതുരുത്ത് വാർഡിൽ നാൻസി ജിജോ, ഞാറള്ളൂർ വാർഡിൽ ദീപ ജേക്കബ്, കുന്നത്തുകുടി പട്ടികജാതി ജനറൽ സംവരണ വാർഡിൽ മിനി രതീഷ്, കിഴക്കമ്പലം ജനറൽ വാർഡിൽ ജിൻസി അജി, താമരച്ചാൽ ജനറൽ വാർഡിൽ ലിന്റ ആന്റണി, മാളിയേക്കമോളം ജനറൽ വാർഡിൽ ജെനീസ് മാർവിൻ എന്നിവരാണ് മത്സരിക്കുന്നത്. ആകെയുള്ള 19 വാർഡുകളിൽ 16 വാർഡുകളിൽ വനിതകളെ സ്ഥാനാർത്ഥിയാക്കിയാണ് ട്വന്റി20 ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.