കൂത്താട്ടുകുളം:കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ധർണ നടത്തി. കെ.എസ്.എസ്‌.പി.യു. ജില്ലാ കമ്മിറ്റി അംഗം എം.കെ. രാജു ധർണ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.ജെ. തോമസ്, പോൾ മാത്യു, അശോക്‌കുമാർ, അമ്മിണി ദിവാകരൻ, എന്നിവർ സംസാരിച്ചു.