തോപ്പുംപടി: സീഫുഡ് ബിസിനസിൽ പണവും ഉത്പന്നങ്ങളും നൽകിയത് തിരികെ നൽകാതെ വഞ്ചിച്ചതായി പരാതി. ഫോർട്ടുകൊച്ചി പട്ടാളം റോഡിൽ കുന്നശേരി വീട്ടിൽ ബേസിൽ ഡിക്കോത്തയാണ് പരാതി നൽകിയത്. സീഫുഡ് കമ്പനി നടത്തുന്ന മുണ്ടംവേലി ആനന്ദശേരി വീട്ടിൽ ജോസഫ് ആന്റണിക്കെതിരെയാണ് പരാതി.തോപ്പുംപടി പൊലീസ് കേസെടുത്തു.19 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.