കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെയും ഫലപ്രദമായ നിയന്ത്രണ മാർഗത്തെയുംപറ്റി നിഴൽ മന്ത്രിസഭ തയ്യാറാക്കിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. എം.എ. ജുനൈദ് റഹ്‌മാൻ പ്രകാശനം നിർവഹിച്ചു. ആന്റി കറപ്ഷൻ മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ.എം.ആർ. രാജേന്ദ്രൻനായർ ഏറ്റുവാങ്ങി. നിഴൽ മന്ത്രിസഭാ മുഖ്യമന്ത്രി സുഭദ്രവാര്യർ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ഷൈജൻ ജോസഫ്, അനിൽജോസ്, അഡ്വ. ജോൺ ജോസഫ്, വി.ബി. രാജൻ എന്നിവർ പങ്കെടുത്തു.
2020 ജനുവരി മുതൽ ഒക്ടോബർ 31വരെ ഓരോദിവസവും കൊവിഡ് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന്റെ സ്ഥിതിവിവരകണക്കുകളും സർക്കാർ ഉത്തരവുകളുമാണ് റിപ്പോർട്ടിന്റെ ഒന്നാംഭാഗം. ഈകാലയളവിലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിലുണ്ടായ സംഭവങ്ങളെയും ആധാരമാക്കി രണ്ടാംഭാഗമായുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നേതൃത്വം നൽകിയ വി.ബി. രാജൻ പറഞ്ഞു.