കൊച്ചി: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഗുഡ് വെൽ ഹെയർ ആൻഡ് ബ്യൂട്ടി അസോസിയേഷന്റെ കേരള ഘടക രൂപീകരണ സംസ്ഥാന കൺവെൻഷൻ നാളെ രാവിലെ പത്തിന് എറണാകുളം ഹോട്ടൽ അബാദ് പ്ലാസയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാശാക്തീകരണ രംഗത്തും സേവനമേഖലയിലും സംഘടന പ്രവർത്തിക്കുന്നുണ്ട്. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ തയ്യാറാകുന്ന നിർദ്ധനരായ വനിതകൾക്ക് സൗജന്യപഠനവും അംഗീകൃത സർട്ടിഫിക്കറ്റും നൽകും. കൺവെൻഷന്റെ ഭാഗമായി സെമിനാറും ബ്രൈഡൽ മേക്കപ്പ് മത്സരവും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ചിത്ര കുമരേശൻ, ട്രഷറർ രേണുക, സംസ്ഥാന സെക്രട്ടറി ഷീജ ബഷീർ, പ്രീതി ഷാജി, കാർത്തിക എന്നിവർ പങ്കെടുത്തു.