കൊച്ചി: കൊച്ചി കോർപ്പഷനിലെ യു.ഡി.എഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 9ന് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പത്രികാ പ്രകാശനം നിർവഹിക്കും. ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും പ്രകടന പത്രിക. ദീർഘകാലം എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലിരുന്ന കൊച്ചി കോർപ്പറേഷൻ പത്തു വർഷം മുമ്പാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ മുൻനിർത്തി ഹാട്രിക് വിജയമാണ് യു.ഡി.എഫ് ഇത്തവണ ലക്ഷ്യമിടുന്നത്.