കൊച്ചി: ഫിബ വനിതാ ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിൽ ആറു മലയാളി താരങ്ങൾ. കെ.എസ്.ഇ.ബി താരങ്ങളായ ജീന പി.എസ്, അഞ്ജന പി.ജി, നിമ്മി ജോർജ്, അനീഷ ക്ലീറ്റസ്, മാർ ഇവാനിയോസ് കോളജിലെ ശ്രീകല.ആർ, അസംപ്ഷൻ കോളജ് താരം അനു മരിയ സി.എസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ ഒന്ന് മുതൽ 31 വരെ ബെംഗളൂരു ശ്രീകണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് കാമ്പ്.