കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത കേന്ദ്രങ്ങൾ, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ, നൃത്തവിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകി.

ഒരേസമയം ഹാളിന്റെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 100 പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളു. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകി.