കോലഞ്ചേരി: മാങ്ങാട്ടൂർ എൽ.പി സ്‌കൂൾ ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാവിലെയും വൈകിട്ടും പമ്പിംഗ് സമയത്ത് വെള്ളം കുത്തിയൊഴുകുന്നുണ്ട്. നിരവധി പരാതികൾ നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. റോഡിലൂടെ ഒരാഴ്ച മുമ്പ് അധികൃതരെ നേരിട്ടറിയിച്ചപ്പോൾ മൂന്നു ദിവസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു.എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. മഴുവന്നൂർ സ്‌കൂളിന്റെ മുമ്പിൽ നേരത്തെ പൊട്ടിയ പൈപ്പ് വെള്ളം പാഴായി നാലു മാസം കഴിഞ്ഞാണ് അറ്റകുറ്റ പണി നടത്തിയത്. അപ്പോഴേക്കും റോഡ് താറുമാറായിരുന്നു. കഴിഞ്ഞ ദിവസമാണ് ബി.എം, ബി,സി നിലവാരത്തിൽ ടാർ ചെയ്ത റോഡിലെ കുഴികളടച്ചത്.