കൊച്ചി: കൊച്ചി സർവകലാശാല ബി.ടെക് ലാറ്ററൽ എൻട്രി, ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ ഒന്നിന് ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ നടത്തും. പട്ടികജാതി, പട്ടിക വർഗ സംവരണ സീറ്റുകളിലേക്കുള്ള രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിവരങ്ങൾക്ക്: admissions.cusat.ac.in.
ബി.ടെക് പ്രോഗ്രാമുകളിൽ ഒഴിവുള്ള പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത്തെ ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ രണ്ടിന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ചുവരെ തങ്ങളുടെ പ്രൊഫൈൽ പേജിലൂടെയും അല്ലാത്തവർക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേനയും രജിസ്റ്റർ ചെയ്യാം.