കൊച്ചി: കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (സിസിസ്) ആഭിമുഖ്യത്തിൽ ഏഴിക്കര പഞ്ചായത്തിലെ 20 വനിതകൾക്ക് കേടായ എൽ.ഇ.ഡി ബൾബുകൾ നന്നാക്കുന്നതിന് പരിശീലന ശില്പശാല ആരംഭിച്ചു. ഏഴിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗീതാ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പള്ളിയാക്കൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സിസിസ് ഡയറക്ടർ പ്രൊഫ. എം. ഭാസി, ഡോ. അബേഷ് രഘുവരൻ, രജനി സജീവ്, മിനി ഡേവിഡ്, തുടങ്ങിയവർ സംസാരിച്ചു. വി.പി ഗോപാലകൃഷ്ണൻ നായർ, രാഹുൽ ദാസ് എന്നിവർ നയിക്കുന്ന ശില്പശാല ഇന്ന് സമാപിക്കും.