കുറുപ്പംപടി: തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുടക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് അകനാട് എസ്.എൻ.ഡി.പി ശാഖയുടെ നിലവിലെ സെക്രട്ടറി വിപിൻ പരമേശ്വരനും മുൻ സെക്രട്ടറി ബിജി ജയാനന്ദനും തമ്മിൽ. വിപിൻ പരമേശ്വരൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും ബിജി ജയാനന്ദൻ എൻ.ഡ്.എ സ്ഥാനാർത്ഥിയുമായാണ് മത്സരിക്കുന്നത്.

വിപിൻ കേരള പാക്കേജ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. അകനാട് എൽ.പി സ്കൂൾ ചെയർമാനായി പ്രവർത്തിച്ചു വരുന്നു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്.

ബിജി ജയാനന്ദൻ 2005 - 2010 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറായിരുന്നു. എസ്.എൻ.ഡി.പി അകനാട് ശാഖയുടെ സെക്രട്ടറിയായും കുന്നത്തുനാട് യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റായും ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റായും വിവിധതലങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.ജനറൽ വാർഡായിട്ടുകൂടി ഇത്തരം മികവാർന്ന പ്രവർത്തനങ്ങളാണ് വീണ്ടും ജനങ്ങൾ വിജിയെ ഈ വാർഡിലെ മത്സരരംഗത്ത് കൊണ്ടുവന്നത്.