മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി മുളവൂർ ലോക്കൽ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കൺവെൻഷനിൽ എൽ.ഡി.എഫ് മുളവൂർ ലോക്കൽ കൺവീനർ പി.വി.ജോയി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ വി.എസ്.മുരളി, സി.പി.എം ഏരിയ കമ്മിറ്റിഅംഗം കെ.എസ്.റഷീദ്, സി.പി.ഐ മണ്ഡലം കമ്മിറ്റിഅംഗം എം വി സുഭാഷ്, മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി വർക്കി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സീന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഒ കെ മുഹമ്മദ്, വാർഡ് സ്ഥാനാർത്ഥിമാരായ ഇ എം ഷാജി, എം ഇ അബ്ബാസ്, ബെസ്സി എൽദോസ്, അബ്ദുൽ റസാക്ക്, ജലാലുദ്ദീൻ, ഷെഫ്‌ന സജീർ, ദീപ റോയി, സാജിത ടീച്ചർ എന്നിവർ സംസാരിച്ചു.