അങ്കമാലി: പൊതുപണിമുടക്കിനോടനുബന്ധിച്ച് അങ്കമാലി ടൗണിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂണിയൻ നേതാവ് ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.സി. ജയൻ, ലോനപ്പൻ, ജുഗുനു, സി.എ ജോസ്, കെ.ഐ. ഷിജു, എന്നിവർ സംസാരിച്ചു.