k
വൈദിക യോഗം മെമ്പർഷിപ്പ് വിതരണോദ്ഘാടനം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പംപടി: കുന്നത്തുനാട് യൂണിയനിൽ വൈദികയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ കർണ്ണൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി. ശ്രീനാരായണ വൈദീക സമിതി എന്ന പേരിൽ 2013 മുതൽ പ്രവർത്തിച്ചു പോന്ന ക്ഷേത്ര വൈദികരുടെ കൂട്ടായ്മ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് യോഗത്തിന്റെ ആത്മീയ പോഷക സംഘടനയായി എസ്.എൻ.ഡി.പി വൈദിക യോഗമായി പുനർനാമകരണം ചെയ്ത് നിയമാവലി ഭേദഗതി വരുത്തി അംഗീകാരം നൽകി.

കുന്നത്തുനാട് യൂണിയനിൽ നടന്ന യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ വൈദിക യോഗം സംസ്ഥാന കൺവീനർ ഷാജി തന്ത്രി, കേന്ദ്രസമിതി അംഗങ്ങളായ ജോഷി ശാന്തി,സന്തോഷ് ശാന്തി,സമിതി യൂണിയൻ പ്രസിഡന്റ് നൗഷാദ് ശാന്തി,പറവൂർ, വൈപ്പിൻ, കൊച്ചി, കണയന്നൂർ, കോതമംഗലം എന്നീ യൂണിയൻ നേതൃത്വം വഹിക്കുന്ന വൈദീകരും പങ്കെടുത്തു. സെക്രട്ടറി ഇടവൂർ ടി.വി ഷിബു തന്ത്രി സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു.