കൊച്ചി: കൊച്ചിയെ മാലിന്യമുക്തമായ നഗരമായി മാറ്റുന്ന കർമ്മപദ്ധതി നടപ്പാക്കുമെന്ന് യു.ഡി.എഫ് കോർപ്പറേഷൻ പ്രകടനപത്രിക. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ശാസ്ത്രീയ മാർഗങ്ങളിലൂടെ സമയബന്ധിതമായി ലക്ഷ്യം കൈവരിക്കും. എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിനും പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
പ്രധാന വാഗ്ദാനങ്ങൾ
# ബ്രഹ്മപുരത്ത് ഖരമാലിന്യങ്ങൾ സംസ്കരിക്കാൻ അത്യന്താധുനിക സംവിധാനങ്ങൾ സ്ഥാപിക്കും.
# അടുത്തവർഷം ജൂണിൽ പ്ളാന്റ് കമ്മിഷൻ ചെയ്യുന്ന വിധത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തും.
# മാലിന്യംനീക്കാൻ ജി.പി.എസ് സഹായത്തോടെ മാലിന്യനീക്കം കാര്യക്ഷമവും ആധുനികവുമാക്കും.
# ആശുപത്രി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനം.
# കൊതുകുശല്യം പരിഹരിക്കാൻ വികസിതരാജ്യങ്ങളിലെ രീതി ഉപയോഗിക്കും.
# ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് സംവിധാനം സ്ഥാപിക്കും. മാലിന്യങ്ങൾ കനാലുകളിലും കായലുകളിലും ഒഴുക്കുന്നത് അവസാനിപ്പിക്കും.
# അറവുശാലകൾ ആധുനികമാക്കി മീറ്റ് പ്രൊഡക്ഷൻ സെന്ററുകളാക്കും.
# എല്ലാ റോഡുകളും വികസിപ്പിക്കാൻ മാസ്റ്റർപ്ളാൻ. തമ്മനം പുല്ലേപ്പടി ഉൾപ്പെടെ മുഴുവൻ റോഡുകളുടെയും പണി ഒരുവർഷത്തിനകം പൂർത്തിയാക്കും.
# രാജേന്ദ്രമൈതാനം മുതൽ ഹൈക്കോടതി വരെ ഗ്രീൻ സോണാക്കും.
# പാർക്കിംഗിന് മൾട്ടിലെവൽ സംവിധാനവും മൊബൈൽ ആപ്പും.
# അറ്റ്ലാന്റിസ്, വാത്തുരുത്തി, വടുതല മേല്പാലങ്ങൾ നിർമ്മിക്കും.
# ഷെയർ ഓട്ടോറിക്ഷ സംവിധാനം നടപ്പാക്കും. ഇ ഓട്ടോകൾ വർദ്ധിപ്പിക്കും.
# പ്രധാന റോഡുകളിൽ സൈക്കിൾ ട്രാക്ക്.
# രാത്രികാലത്തും നഗരത്തെ സജീവമാക്കാൻ ഗതാഗതസംവിധാനം.
# കൂടുതൽ റോ റോ സർവീസുകൾ.
# പശ്ചിമകൊച്ചിയുടെ സമഗ്രവികസനത്തിന് 700 കോടി രൂപയുടെ വെസ്റ്റ് കൊച്ചി ബെസ്റ്റ് കൊച്ചി പദ്ധതി.
# വെള്ളക്കെട്ടില്ലാതാക്കാൻ സമഗ്രപദ്ധതി 2021 ഡിസംബറിനകം പൂർത്തിയാക്കും.
# ഭൂവിനിയോഗത്തിന് പ്രത്യേകപദ്ധതി.
# നഗരം മുഴുവൻ വൈഫൈ ലഭ്യമാക്കും.
# 2023 ൽ സമ്പൂർണ ഭവനരഹിത നഗരമാക്കും.
# കൊച്ചിയെ ഹരിതാഭമാക്കാൻ പദ്ധതികൾ.
# ഒരു വർഷത്തിനകം സമ്പൂർണ ഇ ഗവേണൻസ്.
# ടൂറിസം വികസനത്തിൽ പ്രത്യേകശ്രദ്ധ.
# നഗരസഭയ്ക്ക് കീഴിലെ ആശുപത്രികൾ മെഡിക്കൽ കോളേജ് നിലവാരത്തിലാക്കും.
# കൊച്ചി കായലിൽ ക്വീൻ ഒഫ് അറേബ്യൻ സീ എന്ന ശില്പസമുച്ചയം.
# ബോൾഗാട്ടി ദ്വീപിൽ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് കേബിൾ കാർ.
# കലൂർ ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ വാണിജ്യകേന്ദ്രം.
# വഴിയോര കച്ചവടക്കാർക്ക് ഹബ്.
# കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാൻ ആഴ്ചച്ചന്ത.
# മഹാകവി ജി. ശങ്കരക്കുറുപ്പ്, പി.ജെ. ആന്റണി, എം.കെ. അർജുനൻ, ടിപ് ടോപ് അസീസ് എന്നിവർക്ക് സ്‌മാരകം.
# ലൈബ്രറികളിൽ ഡിജിറ്റൽ സംവിധാനങ്ങൾ.
# ഒരു വർഷത്തിനകം നഗരസഭാ ആസ്ഥാനമന്ദിരം പൂർത്തിയാക്കും.
# വരുമാനം വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികൾ.
# പൊതുയിടങ്ങൾ സ്ത്രീസൗഹൃദമാക്കും. ടോയ്ലറ്റുകൾ സ്ഥാപിക്കും.
# എല്ലാവർക്കും സൗജന്യ കുടിവെള്ളം.
# കായികമേഖലയുടെ വികസനത്തിന് പദ്ധതികൾ.
# മത്സ്യമാർക്കറ്റുകൾ ആധുനികമാക്കും. ലൈസൻസ് നിർബന്ധമാക്കും.
# വേമ്പനാട് കായലിനെ സംരക്ഷിക്കും, പുതിയ ഫിഷിംഗ് ലാൻഡുകൾ.
# കൊവിഡിന് ശേഷം ജനങ്ങളുടെ മാനസിക, ശാരീരിക പരിരക്ഷ ഉറപ്പാക്കും. എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ.