കാലടി: ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിൽ ആദിശങ്കര ഡിജിറ്റൽ അക്കാഡമിക്ക് തുടക്കം കുറിക്കുന്നു. ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഓൺലൈനായി നിർവഹിക്കും. ശൃംഗേരിമഠം അഡ്മിനിസ്‌ട്രേറ്ററും സി.ഇ.ഒയുമായ ഡോ.വി. ആർ ഗൗരിശങ്കർ, ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ.വി. സുരേഷ്കുമാർ, ഇ. ദ്രോണ ഡയറക്ടർ എം. ചിത്ര തുടങ്ങിയവർ സംസാരിക്കും.
ലോകോത്തര നിലവാരമുളള ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, വാസ്തുശാസ്ത്ര, യോഗ, എം.ബി.എ എന്നിവ ഉൾപ്പെടെ മുപ്പതിലധികം പ്രമുഖ കോഴ്‌സുകൾ എ.എസ്.ഡി.എ നടത്തുന്നു. മറ്റ് പഠനങ്ങൾക്കും, ജോലികൾക്കുമൊപ്പം ചെയ്യാവുന്ന വിധത്തിലാണ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിശദവിവരങ്ങൾക്ക് www.e-drona.in, www.adishankara.ac.in