കൊച്ചി: മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുംവരെ ഹരിപ്പാട് ആർ.കെ. ജംഗ്ഷനിലുള്ള സ്വകാര്യ വ്യക്തിയുടെ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി ഹരിപ്പാട് നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് വെട്ടുവേനി സ്വദേശി സന്തോഷ് ഉമ്മൻ സാമുവൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.