കളമശേരി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഉദ്യോഗമണ്ഡൽ ഫാക്ട് കോർപറേറ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. 2020 ഒക്ടോബർ മുതൽ 2021 ജൂലായ് വരെ ഡി.എ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്.അഷറഫ്, എം.എം. ജബ്ബാർ , വി.എ.നാസർ, ടി.എം. സഹീർ, ജോസ്, പി.എം.അലി തുടങ്ങിയവർ സംസാരിച്ചു.