panimudakku-paravur
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പറവൂരിൽ നടന്ന പ്രകടനം

പറവൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി പറവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.ബി. അറുമുഖൻ, ടി.എസ്. രാജൻ, പി.എൻ. സന്തോഷ്, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.