പറവൂർ: കേരളത്തിലെ വികസന പദ്ധതികളെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നിലപാടിനെതിരെ കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി എൽ.ഡി.എഫ് വിവിധ കേന്ദ്രങ്ങളിൽ ധർണനടത്തി. പറവൂരിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ.ബോസ് ഉദ്ഘാടനം ചെയ്തു. എം.യു. അജി അദ്ധ്യക്ഷത വഹിച്ചു. ടി.വി. നിഥിൻ, എസ്. ശ്രീകുമാരി, എൻ.എ. അലി, കെ.എ. വിദ്യാനന്ദൻ, പറവൂർ ആന്റണി, എൻ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. തുരുത്തിപ്പുറത്ത് ടി.ജി. അശോകൻ, ഏഴിക്കര കടക്കരകവലയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മുനമ്പംകവലയിൽ കെ.ഡി. വേണുഗോപാൽ, വടക്കുംപുറത്ത് പി.എൻ. സന്തോഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.