ldf
വികസനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കൾക്കെതിരെ ശ്രീ മൂലനഗരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: കേരള സർക്കാരിന്റെ വികസനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ശ്രീമൂലനഗരം ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.വി.രാജൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ.ബാബു, എൻ.സി.പി ജില്ലാ സെക്രട്ടറി മുരളി പുത്തൻവേലി, എം.പി.അബു,സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എൻ.സി.ഉഷാകുമാരി, എം.കെ.കലാധരൻ,ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.