കൊച്ചി: യു.ഡി.എഫ് ഘടകകക്ഷിയായ ഓൾ ഇന്ത്യ ഫോർവേഡ് ബ്‌ളോക്ക് കോർപ്പറേഷൻ അമരാവതി ഡിവിഷനിൽ മത്സരിക്കുന്നു. മേളി ജോൺസനാണ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
ചർച്ചകളുടെ തുടക്കത്തിൽ സീറ്റ് ഫോർവേഡ് ബ്ലോക്കിന് നൽകാമെന്ന് സമ്മതിക്കുകയും പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിച്ച് ഒന്നാംവട്ട പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പിന്നീട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു. ഇതിൽ പ്രതിഷേധിച്ചാണ് തനിച്ച് മത്സരിക്കുന്നതെന്ന് ഇലക്ഷൻ കമ്മറ്റി ചെയർമാൻ എം. സലിം പറഞ്ഞു. തിരഞ്ഞെടുപ്പു കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് ഫോർട്ടുകൊച്ചി വെളിയിൽ നടക്കും.
മേളി ജോൺസൺ നിലവിൽ ഫോർവേഡ് ബ്ലോക്കിന്റെ വനിതാ സംഘടനയായ പുരോഗമന മഹിളാസമിതി കൊച്ചി മണ്ഡലം പ്രാസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, മട്ടാഞ്ചേരി ജീവമാതാ ചർച്ച് കുടംബ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.