കളമശേരി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകവിരുദ്ധ നിലപാടിനെതിരെ 13 ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ആഹ്വാനം നൽകിയ ദേശീയപണിമുടക്കിന്റെ ഭാഗമായി ഏലൂരിൽ ഫാക്ട് മുതൽ ടി സി സി വരെ സാമൂഹ്യഅകലം പാലിച്ച് തൊഴിലാളികൾ അണിനിരന്നു. തുടർന്നു നടന്ന പൊതുയോഗം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എ.അൻസാർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഗോപിനാഥ്, സി.പി. ഉഷ, പി.എം. അലി, പി.എസ്.അഷറഫ്, ബി. മനോജ് എന്നിവർ സംസാരിച്ചു. എ.ഡി. സുജിൽ, എം.എം. ജബ്ബാർ, സി.എൻ. സതീശൻ, പി.ഡി. ഡേവിസ്, ഷെറീഫ്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.