കൊച്ചി: കൊച്ചി കോർപ്പറേഷൻ 26 മുതൽ 50 വരെയുള്ള ഡിവിഷനുകളിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ (ശനി) രാവിലെ 10.30 മുതൽ ജി.സി.ഡി.എ അനക്സ് ഹാളിൽ യോഗം ചേരും. നാൽപ്പതാം ഡിവിഷൻ വരെയുള്ളവരുടെ യോഗമാണ് ആദ്യംനടക്കുന്നത്. 12 ന് 41 മുതലുള്ള ഡിവിഷനുകളിലെ യോഗം ആരംഭിക്കും. സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥി ചുമതലപ്പെടുത്തിയ ഏജന്റോ പങ്കെടുക്കണമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.