ആലുവ: മുട്ടത്ത് ട്രാൻസ്ജെൻഡറെ കൈയേറ്റം ചെയ്ത് പണം അപഹരിക്കുവാൻ ശ്രമിച്ച കേസിൽ ആലുവ നേതാജി റോഡിൽ കാരോത്തുകുഴിവീട്ടിൽ സലോൺബാബുവിനെ (23) ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം. തുടർന്ന് പ്രതി ഒളിവിലായിരുന്നു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്.ഐമാരായ എം.എം. കദീജ, കെ.എ. ടോമി, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒമാരായ ഷൈജാ ജോർജ്, ഫാസില ബീഗം എന്നിവരും സംഘത്തിലുണ്ടായിരുന്നു.