കൊച്ചി: കൊവിഡ് പ്രതിരോധത്തിന് മരുന്നുകളും സാമഗ്രികളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ പി.വി.എസ് ഗവൺമെന്റ് കൊവിഡ് അപെക്‌സ് സെന്ററിന് 50 ലക്ഷം രൂപ നൽകും. സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുകഅനുവദിച്ചത്. ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ് സെന്റർ സൂപ്രണ്ടും നോഡൽ ഓഫീസറുമായ ആഷാ വിജയന് സമ്മതപത്രം കൈമാറി. സുധീന്ദ്ര മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ് എന്നിവർ പങ്കെടുത്തു. കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചപ്പോഴാണ് പി.വി.എസ് ആശുപത്രി സർക്കാർ ഏറ്റെടുത്ത് കൊവിഡ് കേന്ദ്രമാക്കിയത്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് സൗജന്യചികിത്സയും നൽകിവരുന്നു.