തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉദയംപേരൂർ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് പ്രസ്റ്റീജ് പോരാട്ടം.പഞ്ചായത്ത് രൂപീകരണത്തിനുശേഷം ആദ്യമായി പഞ്ചായത്ത് ഭരണം ലഭിച്ച കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് അധികാരം നിലനിർത്തുവാനുള്ള പോരാട്ടമാണെങ്കിൽ എൽ.ഡി.എഫിന് നഷ്ടപ്പെട്ട ഭരണം വീണ്ടെടുക്കുവാനുള്ള പോരാട്ടംകൂടിയാണ്. ഇക്കുറിയെങ്കിലും അക്കൗണ്ട് തുറക്കണമെന്ന വാശിയിലാണ് എൻ.ഡി.എ

മുൻപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഇക്കുറി മത്സരിക്കുന്നില്ല. അതേസമയം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മിനി ദിവാകരൻ ഇക്കുറി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ആകെ 20 വാർഡുകളാണുള്ളത്. കോൺഗ്രസ് ഇരുപതു വാർഡിലും മത്സരിക്കുമ്പോൾ സി.പി.എം പതിനാല് വാർഡിലും സി.പി.ഐ അഞ്ചുസീറ്റിലും എൻ.സി.പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പി ഇക്കുറി പതിനെട്ടുസീറ്റിലും ബി.ഡി.ജെ.എസ് രണ്ടു സീറ്റിലും മത്സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തിയിരുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നതായി നേതാക്കൾ പറഞ്ഞു.

ടീം 20 ഉദയംപേരൂരും ധീവരസഭയും മത്സരരംഗത്തെത്തിയത് മുന്നണികളെ ഭയപ്പെടുത്തുന്നുണ്ട്.