vp-george
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ആലുവയിൽ നടന്ന പ്രതിഷേധ യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ആലുവ മേഖലയിൽ വിജയമായിരുന്നുവെന്ന് നേതാക്കൾ അവകാശപ്പെട്ടു. നഗരത്തിലെ കടകമ്പോളങ്ങളുന സർക്കാർ സ്വകാര്യ ഓഫീസുകളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

ആലുവയിൽ നടന്ന പ്രതിഷേധയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. നാസർ മുട്ടത്തിൽ, പി. നവകുമാർ, ടി.വി. സൂസൻ, രാജീവ് സകരിയ, സിജോ തച്ചപ്പിള്ളി, കുഞ്ഞുമോൻ, പി.പി. ഇബ്രാഹിംകുട്ടി, ജോർജ് ജോൺ, രഞ്ജു ദേവസി, അൽഫിൻ രാജൻ, അഷറഫ് കോമ്പാറ എന്നിവർ സംസാരിച്ചു.