അങ്കമാലി: നഗരസഭയിൽ യു.ഡി.എഫിന് റബൽ ശല്യം.11 വാർഡുകളിൽ റബലുകൾ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും നേതാക്കൾ ഇടപെട്ട് ചിലരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചു. മുൻ നഗരസഭ ചെയർപേഴ്‌സൺ ലില്ലി രാജു ഉൾപ്പെടെയുള്ളവരാണ് പത്രിക പിൻവലിച്ചത്.
13,17,22,24,26,28,29 വാർഡുകളിലാണ് നിലവിൽ യു.ഡി.എഫിന് റബൽ സ്ഥാനാർഥികളുള്ളത്. മുൻ യു.ഡി.എഫ് കൗൺസിലർമാരായ മേരി വിതയത്തിൽ,റോസിലി തോമസ് എന്നിവർ ഇക്കുറി റബലായി രംഗത്തുണ്ട്.13-ാം വാർഡിലാണ് മേരി വിതയത്തിൽ മത്സരിക്കുന്നത്. റോസിലി 26ലും. 24ൽ ലക്‌സി ജോയിയും17ൽ അഡ്വ.പി.ജെ. ഏല്യാസും 28ൽ മേഴ്‌സി വർഗീസും 29ൽ മഞ്ജു രാധാകൃഷ്ണനും യു.ഡി.എഫ് റബലായി മത്സരിക്കുന്നുണ്ട്. സ്വതന്ത്രരായി മത്സരിച്ച് ജയിച്ചശേഷം യു.ഡി.എഫിനോടൊപ്പം നിന്ന വിത്സൺ മുണ്ടാടൻ, വർഗീസ് വെമ്പിളിയത്ത്, ഇ.എസ്.സജീവ് എന്നിവർ ഇക്കുറിയും സ്വതന്ത്രരായി മത്സരരംഗത്തുണ്ട്. വത്സൺ മുണ്ടാടൻ നാലാം വട്ടവും വർഗീസ് വെമ്പിളിയത്തും ഇ.എസ്.സജീവും രണ്ടാം വട്ടവുമാണ് സ്വതന്ത്രരായി ജനവിധി തേടുന്നത്.
നഗരസഭയിൽ 92 സ്ഥാനാർഥികളാണുള്ളത്. യു.ഡി.എഫും എൽ.ഡി.എഫും.30 വാർഡുകളിലും മത്സരിക്കുമ്പോൾ
എൻ.ഡി.എ 16 വാർഡുകളിലാണ് മത്സരിക്കുന്നത്.16 പേരാണ് സ്വതന്ത്രരായി മത്സരരംഗത്തുള്ളത്.