പറവൂർ: അഖില കേരള തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ കരുമാല്ലൂർ മനയ്ക്കപ്പടി വേഴപ്പറമ്പ് മനയ്ക്കൽ വി.കെ. കൃഷ്ണൻ നമ്പൂതിരിപ്പാട് (68) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതടക്കം നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം വേഴപ്പറമ്പ്മനയ്ക്കുണ്ട്. 1970 മുതൽ 78 വരെ കരുമാല്ലൂർ ഗ്രാമപഞ്ചായത്തമായിട്ടുണ്ട്. ഭാര്യ: ഗൗരി (മംഗലത്തുമന, ഗുരുവായൂർ) മക്കൾ: യദുകൃഷ്ണൻ, ആര്യ, മരുമക്കൾ: ശ്രുതി (ഓലാട്ടുമന, പൂവത്തുശ്ശേരി), സുദീപ് (പന്തലക്കോട്ടത്തുമന, അങ്ങാടിപ്പുറം), സഹോദരങ്ങൾ: ദാമോദരൻ നമ്പൂതിരിപാട്, ഡോ. ശ്രീദേവി (ചീരവള്ളി ഇല്ലം, മാവേലിക്കര), ശങ്കരൻ നമ്പൂതിരിപാട്, സാവിത്രി (ചൂരക്കോട് മേക്കാടുമന, പാലക്കാട്), രാജേശ്വരി (പുത്തില്ലത്തുമന, കീഴില്ലം), ഉഷ (താമരശ്ശേരി മേക്കാടുമന), സൗമിനി (മേലേടത്തുമന, പാണ്ടിക്കാട്), ഗീത (കരിപ്പേരിമന, പെരുമ്പിളിശ്ശേരി), വാസുദേവൻ നമ്പൂതിരിപ്പാട്, ദീപ (രായില്ലത്തുമന, മുപ്പത്തടം), പരമേശ്വരൻ നമ്പൂതിരിപ്പാട്.