മട്ടാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമപദ്ധതികൾ സംസ്ഥാനസർക്കാർ അട്ടിമറിച്ചതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. മട്ടാഞ്ചേരിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ രാഷ്ട്രീയ സാഹചര്യം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ആർ. ആനന്ദ്, ഗോവിന്ദ രാജ്പൈ, സദാനന്ദൻ, ആർ.ജി.രാമരാജ് തുടങ്ങിയവർ സംബന്ധിച്ചു.