ആലുവ: കീഴ്മാട് പഞ്ചായത്ത് ആറാം വാർഡ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽ മനയ്ക്കകാട് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.ബി. ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് വിജയൻ നെടുമ്പാശേരി, ബി.ജെ. മണ്ഡലം സെക്രട്ടറി എം.വി. ഷിബു, ബി.ഡി.ജെ.എസ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിദാസ്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, ശ്രീനിഷ് പി. ബോസ്, ലൈല സുകുമാരൻ, കീഴ്മാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രസന്ന വാസുദേവൻ, കീഴ്മാട് ഡിവിഷൻ സ്ഥാനാർത്ഥി രാജി രാജീവ്, വാർഡ് സ്ഥാനാർത്ഥി എം.പി. നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.