തൃപ്പൂണിത്തുറ: പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വോട്ടുകിട്ടാത്തവരായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം തൃപ്പൂണിത്തുറയിൽ ബി.ജെ.പിയുടെ കൗൺസിലർമാരായിരുന്നവർക്ക് ആദരവ് അർപ്പിക്കുന്നതിനായി ബി.ജെ.പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സി.പി.എം ഭരണകാലത്ത് നടന്നിട്ടുള്ള സ്വർണ്ണക്കടത്തും മയക്കുമരുന്നു വിവാദങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പിൽചർച്ചയാകും. ജനങ്ങളാഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ തങ്ങൾക്കും ലഭിക്കണമെന്നാണ്. അതുകൊണ്ടാണ് കേരളത്തിലെല്ലായിടത്തും ബി.ജെ.പി പോസ്റ്ററുകളിൽ നരേന്ദ്രമോദിയുടെ ചിത്രമുള്ളത്. മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കൗൺസിലർമാരായിരുന്ന രാധികാവർമ്മ, എ.ബി. ജഷീർ, രജനി ചന്ദ്രൻ, വള്ളി മുരളീധരൻ, വള്ളി രവി, രാജശ്രീ ചാലിയത്ത്, വീജയശ്രീ, അരുൺ എസ്, സിന്ധു മധുകുമാർ, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ നവീൻശിവൻ, സാം, പീതാംബരൻ, എം.എസ്. വിനോദ്കുമാർ, സാവിത്രി നരസിംഹൻ, യു. മധുസൂദനൻ, ഇ.ഡി. അനിൽകുമാർ, രഞ്ജിത്ത് രവി തുടങ്ങിയവർ പങ്കെടുത്തു.