nda

കളമശേരി: ഏലൂർ നഗരസഭയിലെ എൻ.ഡി.എ 29-ാം വാർഡ് സ്ഥാനാർത്ഥി സാജു വടശേരിയുടെ തിരഞ്ഞെടുപ്പു കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.പി ജില്ലാ സെക്രട്ടറി ലെനിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാർത്ഥിയുമായ സാജു വടശേരി, സംസ്ഥാന സെക്രട്ടറിമാരായ ജേക്കബ് പീറ്റർ, പി.എസ്. രാമചന്ദ്രൻ , ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, മുനിസിപ്പൽ സെക്രട്ട റി ജെ.ആർ. രാജേഷ്, ജില്ലാ സമിതി അംഗവും സ്ഥാനാർത്ഥിയുമായ ചന്ദ്രിക രാജൻ തുടങ്ങിയവർ സംസാരിച്ചു.