പെരുമ്പാവൂർ: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ബി.ആർ.സികളിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും, രക്ഷിതാക്കളെയും പരിമിതി അനുഭവിക്കുന്നവർക്കായി ബി.ആർ.സി. കൂവപ്പടിയും, ബി.ആർ.സി. കിളിമാനൂരും സംയുക്തമായി ഭിന്നശേഷി കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ഓൺലൈൻ തൊഴിൽ പരിശീലനം നടത്തി. കൂവപ്പടി ബി.ആർ.സി.യുടെ കീഴിലുള്ള ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കാണ് തൊഴിൽ പരിശീലനം നൽകിയത്. കേക്ക്, എൽ.ഇ.ഡി. ബൾബ്, ആഭരണം, ലോഷൻ നിർമ്മാണം എന്നീ തൊഴിലുകളിലാണ് പരിശിലനം നൽകിയത്. കൂവപ്പടി ബി.പി.സി. സിന്ധു തമ്പി, കിളിമാനൂർ ബി.പി.സി. വി.ആർ.സാബു, ട്രെയിനർ കെ.എം. ആരിഫ, കെ.എസ്. വൈശാഖ്, ഷൈജോ പോൾ, ആർ. രാജേഷ്, ഹിമ കുരുവിള, ജെയ്‌നി ദേവസ്യ, പി.പി. കൊച്ചുറാണി തുടങ്ങിയവർ നേതൃത്വം നൽകി.