മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുളവൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം. സീതിയുടെയും വാർഡ് സ്ഥാനാർത്ഥികളുടെയും ഭവന സന്ദർശന പരിപാടി കെ.പി.സി.സി വൈസ് പ്രസിഡന്റ് മാത്യുകുഴലനാടൻ ഉദ്ഘാടനം ചെയ്തു. മുളവൂർ പൊന്നിരിക്കപറമ്പിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജലാൽ സാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൾ മജീദ് മുഖ്യ പ്രഭാക്ഷണം നടത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.എം. പരീത്, നാലാം വാർഡ് സ്ഥാനാർത്ഥി ഒ എം സുബൈർ, അഞ്ചാം വാർഡി സ്ഥാനാർത്ഥി സുലൈഖ മക്കാർ, തുടങ്ങിയവർ സംസാരിച്ചു.