മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അടൂപ്പറമ്പ് , മുളവൂർ ഡിവിഷനുകളിൽ മുസ്ലീം ലീഗ് സ്ഥാനർത്ഥികൾ യു.ഡി.എഫിനു വേണ്ടി ജനവിധി തേടുമെന്ന് മുസ്ലീം ലീഡ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് അറിയിച്ചു. മുളവൂർ ഡിവിഷനിൽ നിന്നും എം.എം. സീതിയും , അടൂപ്പറമ്പ് ഡിവിഷനിൽ നിന്നും റജീന മുഹമ്മദുമാണ് മത്സരിക്കുന്നത് . ഇരുവരുടേയും കന്നിയങ്കമാണിത്. 12 വർഷമായി മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സീതി, മുളവൂർ മുളവൂർ എം.എസ്.എം.എൽ. പി.സ്കൂൾ മാനേജരായിരുന്നു.അടുപറമ്പു ഡിവിഷനിൽ റജീന മുഹമ്മദ് പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച "എറണാകുളം ജില്ലാ പ്രവാസി ഹരിത സഹകരണ സംഘം " ഡയറക്ടർ ബോർഡു അംഗവും, ഹോണററി സെക്രട്ടറിയുമായി റജീന സേവനമനുഷ്ടിച്ചിട്ടുണ്ട്.